ആരാധകരെ ത്രില്ലടിപ്പിച്ച് റൊണാൾഡോയും മിസ്റ്റര്‍ ബീസ്റ്റും മുഖാമുഖം എത്തിയിരിക്കുന്നു. ലൈവ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ഒരുലക്ഷത്തി അന്‍പതിനായിരം കാഴ്ചക്കാരെത്തി.

അതിഥിയുമായെത്തുന്നുവെന്ന റോണാള്‍ഡോയുടെ അറിയിപ്പിനുശേഷം നിരവധി ഓപ്ഷനുകളുമായെത്തിയിരുന്നു ആരാധകര്‍. റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ഒത്തുചേരൽ ആകാമെന്ന് ഊഹിച്ച ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടാണ് പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റുമായി റൊണാള്‍ഡോ എത്തിയിരിക്കുന്നത്.