ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ .ഒരു ഫുട്ബോൾ തരാം എന്നതിനപ്പുറം
കഴിഞ്ഞ വർഷം അദ്ദേഹം തന്റെ സ്വകാര്യ യൂട്യൂബ് ചാനലായ ‘യുആര്‍ ക്രിസ്റ്റ്യാനോ’ സമാരംഭിക്കുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അടുത്ത കാലത്ത് പിച്ചിന് പുറത്തും തന്റെ സാന്നിധ്യം സ്ഥിരമായി വളര്‍ത്തിയെടുക്കുന്നുണ്ട്.ഇപ്പോഴിതാ താരം
ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
“മാത്യൂ വോണിനൊപ്പം എന്റെ പുതിയ ഫിലിം സ്റ്റുഡിയോയായ യുആര്‍ മര്‍വ് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, ഞങ്ങളുടെ ആദ്യ സിനിമയെക്കുറിച്ച് നിങ്ങളോട് പറയാന്‍ കാത്തിരിക്കാനാവില്ല. ഉടന്‍ വരുന്നു”-. ഈ സംരംഭം പ്രഖ്യാപിച്ചുകൊണ്ട് റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ ആര് മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . എന്നാൽ ചിത്രങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.