ന്യൂഡൽഹി : എംമ്പുരാൻ വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോൾ വീണ്ടും നടനും ചിത്രത്തിന്റെ സംവിധായകനുമായ പ്രിത്വിരാജിനെതിരെ രംഗത്തെത്തി ആർഎസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സേവ് ലക്ഷ്വദ്വീപ് ക്യാംപയിനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധതയുടെ ശബ്ദമാണ് നാടാണെന്നുമാണ് ഓർഗനൈസറിനിന്റെ പുതിയ വിമർശനം. മുനമ്പത്തെ വഖഫ് വിഷയത്തിൽ ഇവര്‍ക്ക് മൗനത്തിലായിരുന്നു എന്നും ഓർഗനൈസർ വിമർശിച്ചു.
ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു. ലുസിഫെറിൽ പ്രിത്വിരാജ് അഭിനയിച്ച കഥാപാത്രമായ സയീദ് മസൂദ് എന്നത് ഭീകരവാദ സംഘടനയുടെ നേതാവിന്റെ പേരാണ് എന്ന് അത് മനപൂര്‍വമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.