മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളുരുവിൽ മകന്റെ വസതിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. പത്രാധിപർ,തിരക്കഥാകൃത്ത്,എഴുത്തുകാരൻ നീരുപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.
1957 ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണന്റെ കൗമുദിയിൽ നിന്ന് പത്രപ്രവർത്തനം ആരംഭിച്ചു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണ വഴികൾ,റോസാദലങ്ങൾ,പുഴകളും കടലും എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ കരുണിന്റെ പിറവി,സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയുമെഴുതി. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.