തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തിയെന്നുമാണ് റിപ്പോർട്ട്.
440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.