മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ അക്രമിച്ചതാണ്. ഇന്നു പുലർച്ചെ 2.30 നാണ് സംഭവം. ഗുരുതരമായ പരിക്കാണ് ഉള്ളത്. 6 മുറിവുകളാണ് ഉള്ളതായാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ രണ്ടെണ്ണം ആഴത്തിൽ ഉള്ളതാണ്. ഒരെണ്ണം നട്ടെല്ലിനോട് ചേർന്നാണ്. 3 മണിയോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഷ്ടാക്കൾ ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടക്കുമ്പോൾ കരീന കപൂറും രണ്ടുമക്കളും സെയ്ഫിനൊപ്പം ബന്ദ്രയിലെ വീട്ടിൽ ഉണ്ടായിരുന്നു.