ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയായതിൽ എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ആരാഞ്ഞു. എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം.
പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്തെങ്കിൽ തെറ്റാണ്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിഭ എംഎൽഎയുടെ മകൻ എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല.
എഫ്ഐആർ താൻ വായിച്ചു. പുക വലിച്ചു എന്നാണ്. താൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടക്കുമ്പോൾ പഠിച്ചതാ. എം ടി വാസുദേവൻ നായർ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവുമെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.