തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പളം വിതരണം ചെയ്തു. ശമ്പള കുടിശ്ശിക വന്നതില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഒറ്റ ഗഡുവായി ഇത്തവണ ശമ്പളം നല്‍കിയത്. ഒന്നര വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ഒറ്റ ഗഡുവായി ശമ്പളം നല്‍കുന്നത്. 30 കോടി രൂപ സര്‍ക്കാര്‍ വിഹിതവും 44.52 കോടി രൂപ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്നെടുത്ത തുകയും ചേര്‍ത്താണ് ശമ്പളം നല്‍കിയത്. മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് തന്നെ ശമ്പളമെത്തിക്കാനാണ് നീക്കം.
സങ്കേതിക കാരണങ്ങളാലാണ് വിതരണം വൈകിയത് എന്നായിരുന്നു വിശദീകരണം. ഓണം ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആനുകൂല്യം നല്കാന് ധനവകുപ്പ് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം പണിമുടക്കി തന്നെ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും സംഘാടകള്‍ വ്യക്തമാക്കി.