ഡൽഹി: പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,24,000 രൂപയായാണ് വർദ്ധിപ്പിച്ചത്. 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക.
പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും ഉയർത്തിയിട്ടുണ്ട്. അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്.