രാജ്യത്ത് റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെല്‍മെറ്റുകളുടെ വില്‍പ്പന തടയാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ്ഐ രജിസ്ട്രേഷന് ഇല്ലാത്ത ഹെല്‍മെറ്റ് വില്‍പ്പന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
രാജ്യത്ത് നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ നീക്കവുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടര്‍മാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്കി.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്ട്ടിഫിക്കേഷന് ഇല്ലാതെ വില്‍ക്കുന്ന ഹെല്‍മെറ്റുകള്‍ ആണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ സീല്‍ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.