രാജ്യത്ത് ഫീച്ചര്‍ ഫോണുകളുടെ ആവശ്യവും വില്‍പ്പനയും കുറയുന്നുവെന്ന് റിപ്പോർട്ട്. അടുത്ത രണ്ടുവര്‍ഷം കൊണ്ട് ഫീച്ചര്‍ ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യ പിന്നോട്ടുപോകുമെന്ന് അനലറ്റിക്സ് കമ്പനിയായ സൈബര്‍ മീഡിയ റിസര്‍ച്ച് പറയുന്നു. രാജ്യത്ത് 4 ജി, 5 ജി സേവനങ്ങള്‍ വ്യാപിക്കുകയും 2 ജി മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ പതിയെ അവസാനിപ്പിക്കുകയും ചെയ്യുന്നതോടെയാണ് ഫീ്ച്ചര്‍ ഫോണുകള്‍ക്ക് മാര്‍ക്കറ്റ് ഇല്ലാതായത്.
സ്മാര്‍ട്ട്ഫോണുകളുടെ വില കുറഞ്ഞു വരുന്നതും ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതല്‍ മാറുന്നതും മാർക്കറ്റ് കുറയുന്നതിന് കാരണമാണ്. സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം 2 ജി ഫീച്ചര്‍ ഫോണ്‍ വിപണനത്തില്‍ 22 ശതമാനം വരെ കുറവുണ്ട്. 4 ജി സേവനങ്ങള്‍ ലഭ്യമായിട്ടുള്ള ഫീച്ചര്‍ ഫോണുകളുടെ വിഭാഗത്തില്‍ ഇടിവ് 59 ശതമാനം വരെയാണ്. ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി.