എന്നും സ്റ്റെലിഷ് ലുക്കുകളില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് സാമന്ത.ഇത്തവണ ഗ്ലാമറസ്സ് ലുക്കിലെത്തിയ സാമന്തയുടെ വസ്ത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്.എല്ലേ സസ്റ്റെയ്നബിലിറ്റി അവാര്‍ഡ് നിശയ്ക്ക് സാമന്ത എത്തിയത് വിവാഹ വസ്ത്രത്തിലായിരുന്നു.
എന്നാല്‍ അടിമുടി മാറ്റങ്ങളാണ് ഗൗണില്‍ സാമന്ത വരുത്തിയത്.
ഡിസൈനര്‍ ക്രെഷ ബജാജ് ആയിരുന്നു ഈ മനോഹര ഗൗണ്‍ ഡിസൈന്‍ ചെയ്തത്.സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും ക്രെഷയാണ്.പുതിയ രൂപത്തില്‍ മാറ്റം വരുത്തിയ ബ്ലാക്ക് ഗൗണ്‍ ധരിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു
2017 ല്‍ ഗോവയില്‍ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും ആഡംബര വിവാഹം.ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.ക്രിസ്ത്യന്‍ രീതിയിലുള്ള ചടങ്ങുകള്‍ക്ക് സാമന്ത ധരിച്ചത് വൈറ്റ് ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു.ഇരുവരുടെയും വിവാഹ ബന്ധം ഏറെ നീണ്ടുനിന്നില്ല.2021 ല്‍ ഇരുവരും വേര്‍പിരിയുന്നതായി അറിയിക്കുകയായിരുന്നു.