ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നു. ഒരിടവേളയ്ക്കുശേഷം ഓര്‍മാക്സ് പുറത്തുവിട്ട പട്ടികയിൽ തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെ മറികടന്നാണ് സമാന്ത പട്ടികയിൽ ഒന്നാമതെത്തിയത്. ആലിയ ഭട്ട് പട്ടികയിൽ രണ്ടാമത് എത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനം കെെയ്യടക്കി.
ആരാധകരെ അമ്പരപ്പിച്ച് സായി പല്ലവിയാണ് നാലാം സ്ഥാനത്ത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെ സഹായിച്ചത്. അഞ്ചാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് രശ്മിക മന്ദാനയാണ്.
ഏഴാം സ്ഥാനത്ത് തെന്തിന്ത്യൻ താരസുന്ദരി തൃഷയും ഇടംനേടി . തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നയൻതാരയും തെന്നിന്ത്യൻ താരങ്ങളായ ശ്രീലീലയും അനുഷ്ക ഷെട്ടിയും ഇടംനേടി. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പട്ടികയാണിത്.