കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.