ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി – 20 യിൽ സഞ്ജു സാംസന്റെ സിക്സർ പതിച്ച് ആരാധികക്ക് പരിക്ക്. പത്താം ഓവറിലെ ട്രിസ്റ്റൻ സ്റ്റബ്സിന്റെ രണ്ടാം പന്തിൽ സഞ്ജു അടിച്ച സിക്സർ യുവതിയുടെ കവിളിൽ പതിക്കുകയായിരുന്നു.
ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലെത്തി. ഗാലറിയുടെ കൈവരിയിൽ തട്ടിയതിന് ശേഷം സുരക്ഷ ജീവനക്കാരന്റെ മുകളിലൂടെ വന്ന് കവിളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ വേദനകൊണ്ട് കരഞ്ഞു കൊണ്ട് ഇരിക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. ഇതുകണ്ട് എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു സാംസണും ചോദിക്കുന്നുണ്ട്. ഐസ്ക്യൂബ് മുഖത്ത് ചേർത്ത് പിടിച്ചിരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.