സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്. കേരളം ബംഗാളിനെ നേരിടും. രാത്രി ഏഴരക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 16-ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. മണിപ്പുരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തുന്നത്.
ബംഗാൾ സർവീസസിനെ 4-2 ന് മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. 46 തവണ ഫൈനലിലെത്തുകയും 32 തവണ ജേതാക്കളാകുകയും ചെയ്ത ടീമാണ് ബംഗാൾ . ബംഗാളിന്റെ 47–ാം ഫൈനലാണിത്. കേരളം രണ്ട് വർഷം മുമ്പാണ് അവസാന കിരീടം നേടിയത്.
മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ താരത്തിന് ഇന്ന് കളിക്കാന്‍ സാധിക്കില്ല. പകരം ആദിൽ അമൽ കളിക്കാനാണ് സാധ്യത.