സന്തോഷ് ട്രോഫി ഫുട്ബോളിന്റെ 78-ാം പതിപ്പിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമായി. രാവിലെ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് കരുത്തരായ മണിപ്പുരിനെ നേരിട്ടു. ഗ്രൂപ്പ് എയിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന്. പകല്‍ 2.30ന് ആതിഥേയരായ തെലങ്കാന രാജസ്ഥാനെയും രാത്രി 7.30ന് ബംഗാള്‍ ജമ്മു കശ്മീരിനെയും നേരിടും.
കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളെ നടക്കും. ഡെക്കാന്‍ അരീനയിലെ ടര്‍ഫ് സ്റ്റേഡിയത്തിലാണ് ആദ്യഘട്ട മത്സരങ്ങള്‍. ഒമ്പത് മത്സരങ്ങള്‍ കളിച്ചാണ് കേരളം ഉള്‍പ്പെടെ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, റണ്ണറപ്പായ ഗോവ, ആതിഥേയരായ തെലങ്കാന എന്നീ ടീമുകള്‍ നേരിട്ട് ടിക്കറ്റെടുത്തു.37 മത്സരങ്ങളാണ് ആകെ. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.