കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചതെന്ന പരാതിയുമായി ഇരുവരുടെയും കുടുംബങ്ങള്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടന് എന്നിവര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്.
കലാപ ആഹ്വാനം നടത്തുകയും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പെരിയ കേസില്‍ 1 മുതല്‍ 8 വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. 10 പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ 6 പേര് സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.