പാലക്കാട്: പി സരിന്റെ ഹസ്തദാനം നിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാഷ്ട്രീയത്തില്‍ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പമെന്ന് സുരേന്ദ്രന് ചോദിച്ചു. സരിന് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള നിഴല്‍ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും സിപിഐഎമ്മിലും കോണ്‍ഗ്രസിലും നടക്കുന്നത് കണ്ട് ആരും ആശിക്കേണ്ടെന്നും സുരേന്ദ്രന് തുറന്നടിച്ചു. ആരും പിണക്കത്തിലല്ല. ഇതൊക്കെ വ്യാജ ഏറ്റുമുട്ടലാണ്. ഒരു സാധാരണ അംഗം പോലും പാര്‍ട്ടി ഉപേക്ഷിച്ച് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കല്യാണ വേദിയില്‍ കണ്ടതോടെ സരിന് ഷാഫിക്കും രാഹുലിനും ഹസ്തദാനം നല്കാന് ശ്രമിച്ചു. എന്നാല്‍ ഇരുവരും ഇതിന് തയ്യാറായില്ല. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ നടന്ന് പോവുകയായിരുന്നു.