തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പുമായി പൊലീസ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകസംഘത്തിനാണ് മുന്നറിയിപ്പ് നൽകിയത്.
മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയുമായി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ ഒരുമിച്ചിരുന്ന് മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തീർത്ഥാടകസംഘത്തിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല.