റിയാദ്: സൗദി ബജറ്റ് 2024-ലെ മൂന്നാം പാദത്തിലും കമ്മി രേഖപ്പെടുത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ മൂന്നുമാസത്തെ ബജറ്റ് പ്രകടന റിപ്പോര്‍ട്ട് മന്ത്രാലയം പുറത്തുവിടുമ്പോള്‍ വരവ് 309.2 ശതകോടി റിയാലും ചെലവ് 339.4 ശതകോടി റിയാലുമാണ്. 30.2 ശതകോടി റിയാലാണ് കമ്മി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് ശതമാനം വര്‍ധനവാണിത്.
ഈ കാലയാളവിലെ എണ്ണ വരുമാനം 190.8 ശതകോടി റിയാലായെന്നും എണ്ണയിതര വരുമാനം 118.3 ശതകോടി റിയാലാണെന്നും ബജറ്റ് പ്രസ്താവന വെളിപ്പെടുത്തി. ആകെ ബജറ്റ് വരുമാനം 956.2 ശതകോടി റിയാലും ചെലവ് ഒരു ലക്ഷം കോടി റിയാലും കമ്മി 57.9 ശതകോടി റിയാലുമാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.