രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്പാ പലിശ ഉയര്‍ത്തി.ജൂലായ് 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്.മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്.ഇതോടെ വാഹന, ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂടും.
രണ്ട് വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്നുവര്‍ഷത്തേത് ഒമ്പത് ശതമാനമായും ഉയര്‍ത്തി. ജൂണിലും എസ്ബിഐ വായ്പാ പലിശയില്‍ 10 ശതമാനം വര്‍ധനവരുത്തിയിരുന്നു.ഒരു വര്‍ഷ കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍നിന്ന് 8.85 ശതമാനമായാണ് വര്‍ധിപ്പിച്ചത്.