ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്മെന്റ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി പാകിസ്ഥാന്.ഒക്ടോബര്‍ 15,16 തീയതികളിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാര്ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണമയച്ചുവെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ (എസ്സിഒ) കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്മെന്റിന്റെ (സിഎച്ച്ജി) അധ്യക്ഷ സ്ഥാനം ഇക്കുറി പാകിസ്ഥാനാണ് വഹിക്കുന്നത്.
പാകിസ്താന് ഇന്ത്യയുമായി നേരിട്ട് ഉഭയകക്ഷി വ്യാപാരം നടത്തുന്നില്ല. ഇസ്ലാമാബാദ് ഉച്ചകോടി യോഗത്തിന് മുമ്പ് മന്ത്രിതല യോഗവും സാമ്പത്തിക, സാമൂഹിക-സാംസ്കാരിക വിഷയങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടക്കുമെന്നും മുംതാസ് സഹ്റ പറഞ്ഞു. എസ്സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണം അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.