ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ഇ.ഡി. നേരത്തെ ഫൈസിക്ക് സമൻസ് അയച്ചിരുന്നു. ബെംഗളൂരുവിൽവെച്ച് അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.