സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ കൊച്ചിയിലെത്തി . ഇന്ന് ബോൾഗാട്ടി മറീനക്ക് സമീപമുള്ള കായലിൽ സീപ്ലെയിന്‍ ലാൻഡ് ചെയ്തു.കൊച്ചി കായലിൽ ലാൻഡ് ചെയ്ത വിമാനത്തിന് കളക്ടർ അടക്കമുള്ള സംഘം വാട്ടർ സല്യൂട്ടോട് കൂടിയുള്ള സ്വീകരണമാണ് നൽകിയത്. നാളെ സർവീസിന് തുടക്കം കുറിക്കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീപ്ലെയിനിന്റെ ആദ്യ സര്‍വ്വീസ്.
തിങ്കളാഴ്ച രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യുക. രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിന്‍ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സീപ്ലെയിനിന് സ്വീകരണം നല്‍കും.
സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍.
പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകൾ യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീപ്ലെയിൻ. ഇന്ന് അത് കേരളത്തിന് സാധ്യമായി.