ദുബായ്: താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്നലെ ദുബായിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ച, താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ്.
കൂടിക്കാഴ്ച്ചയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഉൾപ്പടെ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചയായി. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് ഇന്ത്യ സഹായം നൽകുമെന്ന് ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ സഹകരിക്കും.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയോട് നന്ദി അറിയിച്ചു. അതേസമയം, അഫ്ഗാൻ മേഖലയിലെ സുരക്ഷാസ്ഥിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.