തൃശൂർ: ലൈംഗികാതിക്രമ കേസിൽ നടനും എം എൽ എയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി എന്നായിരുന്നു പരാതി. 2011ൽ നടന്ന സംഭവത്തിന്മേലുള്ള പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു. എ എം എം എ യിൽ അംഗത്വം തരാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.