ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനു പിന്നാലെ അടുത്ത നീക്കവുമായി നടി ഹണി റോസ്. സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരേ അധിക്ഷേപം നടത്തിയ യുട്യൂബ് ചാനലുകൾക്കെതിരേയാണ് ഹണി നിയമനടപടിക്കൊരുങ്ങുന്നത്.
വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗത്തോടെ മോശം പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറുമെന്നാണ് വിവരം. അതേസമയം, അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അതേസമയം നടി നല്കിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.