ആശാ വർക്കർമാരെ മനഃസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർലമെന്റിനു അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മനഃസാക്ഷിയുള്ളവർക്ക് ആശാവർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നും. ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ അമ്മമാരെ പരിപാലിച്ചു തുടങ്ങുന്നവരാണ് ആശാവർക്കർമാർ. ആശാവർക്കർമാർ ആവശ്യപ്പെട്ടത് ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് അല്ല, കഞ്ഞി കുടിച്ചു പോകാനുള്ള വക മാത്രമാണ് അവര് ചോദിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ് അനാരോഗ്യ മന്ത്രിയല്ല എന്ന് ഓർമിപ്പിക്കുകയാണെന്നും ഷാഫി വിമർശിച്ചു.