സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന മേഖലയാണ് സിനിമാമേഖല. ബിഗ്ബജറ്റ് സിനിമയ്ക്കും താരങ്ങളുടെ പ്രതിഫലമായും മറ്റും വലിയ തുകയാണ് സിനിമാമേഖലയിൽ വിനിയോഗിക്കുന്നത്. ഇത്തരത്തിൽ സിനിമാലോകത്തെ ഏറ്റവും സമ്പന്നനായ നടൻ ആരെന്ന് അറിയാൻ ഏവർക്കും കൗതുകമായിരിക്കും.
ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. 7300 കോടിയുടെ ആസ്തിയാണ് ബോളിവുഡിൻ്റെ കിരീടം വെയ്ക്കാത്ത രാജാവിൻ്റെ പ്രതിഫലം. ഷാരൂഖിന് ഒരു സിനിമയ്ക്ക് 250 കോടി രൂപയ്ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാനുളള മറ്റൊരു പ്രധാന കാരണം.
സമ്പത്തിൽ ബോളിവുഡ് നടൻമാരെയും പിന്നിലാക്കി തെന്നിന്ത്യൻ താരം നാഗാര്‍ജുനയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. നാഗാര്‍ജുനയുടെ ആകെ ആസ്തി 3310 കോടി രൂപയാണ്. 2900 കോടി ആസ്തിയുളള സല്മാൻ ഖാനാണ് പട്ടികയിൽ മുന്നാമത്. അക്ഷയ് കുമാര്‍- 2500 കോടി, ഹൃത്വിക് റോഷൻ- 2000 കോടി, ആമിര്‍ ഖാൻ- 1862 കോടി എന്നിങ്ങനെയാണ് പട്ടിക നീളുന്നത്.
അമിതാഭ് ബച്ചന് 1600 കോടി ആസ്തിയാണുളളത്. 1370 കോടിയുമായി രാം ചരണ്‍ എട്ടാം സ്ഥാനത്താണ്. സെയ്ഫ് അലി ഖാൻ 1200 കോടിയുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്തുണ്ട്. 450 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാർ രജനികാന്താണ് പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്.