ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്. യോഗത്തില്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്ലാമാബാദില് ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അയല്‍രാജ്യമായ പാകിസ്ഥാന് നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാന് സന്ദര്‍ശനം. വിദേശകാര്യമന്ത്രി എസ് ജ യശങ്കര്‍ ശ്രീലങ്കന്‍ പ്രധാനമ ന്ത്രി ഹരിനി അമരസൂര്യയുമായി ചര്‍ച്ച നടത്തി. ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യ കൊളൊംബോയിലെത്തിയത്.