ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്ര മോഡിയെയും നിരന്തരമായി പുകഴ്ത്തുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ അച്ചടക്ക നടപടി കൈകൊണ്ട് പാര്‍ട്ടി . തരൂരിന് പാര്‍ട്ടിയില്‍ വലിയ പ്രാധാന്യം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെയാണ് തരൂരിനെ തുടര്‍ച്ചയായി അവഗണിക്കുന്നതും. ഇപ്പോഴിതാ എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ശശി തരൂരിനെ രാഹുല്‍ ഗാന്ധി ഒഴിവാക്കി.
മോഡി സര്‍ക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ 14 വര്‍ഷമായി തരൂര്‍ ഈ സമിതിയില്‍ അംഗമായിരുന്നു. ഏപ്രില്‍ 8, 9 തീയതികളില്‍ അഹമ്മദാബാദില്‍ എഐസിസി സമ്പൂര്‍ണ്ണ സമ്മേളനം നടക്കുന്ന വേളയിലാണ് ഈ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക രൂപീകരിക്കുമ്പോള്‍ അടക്കം തരൂരിന് വലിയ പ്രധാന്യം ലഭിച്ചിരുന്നു. എന്നാല്‍ മോദി സ്തുതിയുടെ പേരില്‍ കൂടുതല്‍ നടപടികളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്.