കുവൈത്ത് സിറ്റി: ശൈഖ് ഫഹദ് യൂസുഫ് സഊദ് അല്‍ സബാഹിനെ കുവൈത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. കുവൈത്ത് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് ഫഹദ് യൂസുഫ് അല്‍ സബാഹിനെയാണ് പ്രഥമ ഉപപ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ഭരണവും സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍. ശൈഖ് ഫഹദ് യുസുഫ് സഊദിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും ചുമതല. കൂടാതെ, ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍ സലിം അല്‍ സബാഹിനെ പുതിയ പ്രതിരോധ മന്ത്രിയായും നിയമിച്ചു.