മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തോടെ അധികാരത്തിലെത്തിയ മഹായുതി സഖ്യം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കുഴയുന്നു. മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജിവെച്ചു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി.
ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് നിര്‍ദേശിച്ചു.
ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 ല്‍ 235 സീറ്റുകള്‍ നേടിയാണ് ബിജെപി നയിക്കുന്ന മഹായുതി അധികാരം നിലനിര്‍ത്തിയത്. ബിജെപി 132 സീറ്റുകളോടെ ഏറ്റവും വലിയ കക്ഷിയായി. ഷിന്‍ഡെ വിഭാഗം ശിവസേന 57 ഉം എന്‍സിപി അജിത് പവാര്‍ വിഭാഗം 41 ഉം സീറ്റുകള്‍ നേടി.
മഹാരാഷ്ട്രാ നിയമസഭാ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയമാണിത്. അതിനാല്‍ത്തന്നെ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ട എന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഫഡ്നാവിസാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
അജിത് പവാറിന്റെ പിന്തുണയും ഫഡ്നാവിസിനാണ്. എന്നാല്‍ ബിഹാറിലെ രീതി ബിജെപി പിന്തുടരണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. അവിടെ ബിജെപിയേക്കാള്‍ സീറ്റ് കുറവാണെങ്കിലും ജെഡിയുവിന്റെ നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്ന് നരേഷ് മസ്കെ എംപി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഡല്‍ഹിയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മഹായുതി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്തിമതീരുമാനമായില്ല. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്നും അല്ലെങ്കില്‍ പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.