സ്വർണവിലയിൽ വർധനവ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിൽ പൊന്നിന് തിളക്കം വർധിക്കുകയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയും പവന് 120 രൂപ വര്‍ധിച്ച് 59600 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 എന്നവിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 99 രൂപ എന്നതാണ് ഇന്നത്തെ വിപണിവില. അതേസമയം അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറും സ്വര്‍ണവിലയെ ബാധിച്ചു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ബജറ്റിലെ ചില സൂചനകളാണ് നേരിയ വിക്കയറ്റത്തിന് വഴിതെളിച്ചത്.