കോട്ടയം : ഏറ്റുമാനൂരിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും കേസിൽ പ്രതി നോബി ലൂക്കോസിന്റെ വാദം പൂർത്തിയായി. പ്രതി നോബിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതേസമയം കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. ഭർതൃ വീട്ടിൽ നിന്നും ഷൈനി സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടും നോബി ഷൈനിയെ പിന്തുടർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു .കൂടാതെ ആത്മഹത്യയ്ക്കും ഇയാൾ ഷൈനിയെ പ്രേരിപ്പിച്ചിരുന്നു . ‘ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ എന്നാണ് നോബി ചോദിച്ചത്. അതേസമയം ഷൈനിക്ക് ജോലി ഒന്നും ലഭിക്കാത്തതിന്റെയും നിരാശയുണ്ടായിരുന്നു.