ബെംഗളൂരു: ഷിരൂര്‍ ദൗത്യം നാളെ വീണ്ടും തുടങ്ങാന്‍ കഴിഞ്ഞേക്കും. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴ കടലിനോട് ചേരുന്ന ഭാഗത്തേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് നിലവില്‍ നടക്കുന്നത്. നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാനാണ് ശ്രമം.
മഞ്ജുഗുണിയില്‍ അഴിമുഖത്തിന് സമീപത്ത് ഗംഗാവലിയിലെ പുതിയ പാലത്തിന് അടുത്തേക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്.
ഗോവയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിച്ച ഡ്രഡ്ജര്‍ ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്ധനം നിറച്ച് കാര്‍വാര്‍ തീരത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു. ഗംഗാവലിപ്പുഴയില്‍ കടലിനോട് അടുത്ത് കിടക്കുന്ന രണ്ട് പാലങ്ങള്‍ ഇന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് ജലനിരപ്പ് കുറയുമ്പോഴേ കടക്കാന്‍ കഴിയൂ. ഇന്ന് വൈകിട്ട് ആറ് മണിയോടെ വേലിയിറക്ക സമയത്ത് ആദ്യത്തെ പാലം കടന്ന് പോകാനാണ് ശ്രമം.
Your point of view caught my eye and was very interesting. Thanks. I have a question for you.