പ്രഭാസ് നായകനായി എത്തിയ കൽക്കി സിനിമയിൽ അമിതാഭ് ബച്ചന് വേണ്ടി ദിവസം അഞ്ച് ലക്ഷം രൂപ വാടകയ്ക്ക് കാരവാൻ സെറ്റിൽ ഒരുക്കുമായിരുന്നു എന്ന് നടി ശോഭന. ബിഹൈൻഡ്വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്നു പറഞ്ഞത്. കാരവാൻ വച്ചാണ് ഇന്ന് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്. കൽക്കി സിനിമയിൽ ബച്ചൻ സാർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം.
ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ട് ആണ്. എന്റെ കൂടെ എത്ര പേർ കാണുമെന്ന് അവർ ചോദിച്ചു. ആരും ഉണ്ടാകില്ലെന്ന് ഞാൻ പറഞ്ഞപ്പോള്‍ അവർ ഞെട്ടിപ്പോയി. പലരും ആർടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്’, ശോഭന പറഞ്ഞു. തനിക്ക് കാരവാൻ താല്പര്യമില്ലെന്നും വേണ്ടെന്നു പറഞ്ഞാലും തന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയുമെന്നും ശോഭന കൂട്ടിച്ചേർത്തു.