തൃശൂർ : നെൽപാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. ഇരുവരേയും മരിച്ചനിലയിൽ നെൽപാടത്ത് കണ്ടെത്തുകയായിരുന്നു. തളി പിലക്കാട് സ്വദേശികളായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60) അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.
ഇരുവരും വെള്ളിയാഴ്ച രാത്രിയിൽ മീൻ പിടിക്കാൻ പോയതായിരുന്നു. തിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.