റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭിനേതാവുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. വിവാഹിതയായ വിവരം അഞ്ജു തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.
ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്.