പ്രശസ്ത ഗായകന് മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. പ്രിയ ഗായകന്റെ മകന് ഷാഹിദ് റാഫിയാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചര്‍ച്ചയിലാണെന്നും ഷാഹിദ് പറഞ്ഞു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന 2024 ഡിസംബര്‍ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും.
മകന് റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പരിപാടിയില്‍ അറിയിച്ചു. ഹിന്ദി സിനിമയ്ക്ക് നല്കിയ മഹത്തായ സംഭാവനകള്‍ക്ക് മുഹമ്മദ് റാഫിയ്ക്ക് ആദരം അര്‍പ്പിച്ച ചടങ്ങില്‍ അദ്ദേഹത്തിന്റെ നിത്യഹരിത ക്ലാസിക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഉര്‍ദു, മറാഠി, ഹിന്ദി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. ദേശീയ അവാര്‍ഡും ആറുതവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ അദ്ദേഹത്തെ 1967-ല്‍ പത്മശ്രീ ബഹുമതി നല്കി രാജ്യം ആദരിച്ചിരുന്നു. 1980 ജൂലൈ 31-നാണ് അദ്ദേഹം സംഗീത ലോകത്തോട് വിടപറഞ്ഞത്.