കര്‍ണാടക: ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും. ജില്ലാ കളക്ടര്‍ മീന നാഗരാജിന് മുന്‍പാകെയാണ് ഇവര്‍ കീഴടങ്ങുക. മലയാളിയായ ജിഷ ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത,ടി എന്‍ വസന്ത്, സുന്ദരി വനജാക്ഷി, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവര്‍.
മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമ ഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതന്മാര് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാവോയിസ്റ്റുകളുടെ നേതാവായ വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്രധാന ആവശ്യം. ഇവരുടെ നേതാവ്.