സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയും പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയായി.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലാണ് ഇന്നത്തെ വെള്ളിവ്യാപാരം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വില ഉയരാന്‍ കാരണമായത്. സര്‍വകാല റെക്കോഡായ പവന് 64,560 രൂപയെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വ്യാപാരം.