ടിവികെ സ്ഥാപകനും നേതാവുമായ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. വിജയ് വൈഎംസിഎ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ മൂവായിരത്തിലേറെ പേര് പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.ഒരു ദിവസത്തെ റംസാന് വ്രതം അനുഷ്ഠിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. കൂടാതെ പ്രാർത്ഥനകളിലും വിജയ് പങ്കെടുത്തതായാണ് വിവരം.
വെള്ളവസ്ത്രവും തൊപ്പിയും ധരിച്ച വിജയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ 2026 ൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.