ലോകത്ത് തന്നെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ഗൗതമദാനിയുടെ ഇളയ മകൻ ജീത് വിവാഹിതനായി. ഭജന വ്യാപാരിയും സീ ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ മകൾ ദിവ്യാണ് വധു. 2023 ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്.
വിവാഹം ലളിതമാക്കിയ അദാനി 10000 കോടി രൂപ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകി. ആരോഗ്യ വിദ്യാഭ്യാസ നൈപുണ്യ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പണം നൽകിയത്. ഗുജറാത്തിലെ ശാന്തിഗ്രാമിൽ ജയൻ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
പെൻസിൽവാനില സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ജീത് 2019 മുതൽ അദാനി ഗ്രൂപ്പിന്റെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു.