കണ്ണൂർ: 2005 ൽ കണ്ണൂർ മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സൂരജ് കൊലക്കേസിലെ വിധിയിൽ അതൃപ്തിയുമയി സിപിഎം. ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് അതൃപ്തി പ്രകടമാക്കിയത്. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു . ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് തങ്ങൾ കാണുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി.
പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കിയത് ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണെന്നും എം വി ജയരാജൻ പറഞ്ഞു.സൂരജ് വധക്കേസിൽ 8 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഏഴ് മുതൽ ഒൻപത് വരെയുള്ളവർക്കും 2 മുതൽ 6 വരെ ഉള്ളവർക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.