ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി.പരീക്ഷണം വിജയമായതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പാഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.