തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന നൽകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള സർക്കാരിന്റെ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബിക്ക് വരുമാനം ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികൾ ആലോചനയിൽ ഉണ്ട്.
റോഡുകളിൽ ടോൾ അടക്കമുള്ള ശുപാർശകൾ ചർച്ചയിലുണ്ട്.സ്വന്തമായി വരുമാനമില്ലാതെ കിഫ്ബിക്ക് പ്രവർത്തനം തുടരാനാകില്ലെന്നും അതിനാൽ സാമ്പത്തിക ഉറപ്പിനായി പുതിയ മാർഗങ്ങൾ പഠിച്ചുവരികയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വിവിധ സേവന നിരക്കുകളിൽ വർധനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.