തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പ്രത്യേക നമ്പറും മെയില്‍ ഐഡിയും ഒരുക്കി പ്രത്യേക അന്വേഷണ സംഘം. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലൂടെയോ പരാതികള്‍ അറിയാക്കാം. ഡിഐജി അജിത ബീഗത്തിന്റെ മെയില്‍ ഐഡിയും ഓഫീസിലെ ഫോണ്‍ നമ്പറുമാണ് പരാതി അറിയിക്കാനായി നല്‍കിയിരിക്കുന്നത്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയവര്‍ക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാമെന്നാണ് ഡിഐജി ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ അതേ സംവിധാനം തന്നെയാണിത്.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ നിരവധി പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൂടുയാണ് രഹസ്യമായി പരാതി നല്കാന് പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത്.