കൊച്ചി: എറണാകുളത്തുനിന്ന് യലഹങ്കയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുള്ള സ്പെഷൽ ട്രെയിൻ (06101, 06102) അനുവദിച്ചു. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകാനിടയുള്ള വർധന ഹൈബി ഈഡൻ എം.പി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് നടപടി.